ആലപ്പുഴ : വാഹനാപകടത്തില്‍ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വര്‍ഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടല്‍. ആലപ്പുഴ ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇഖ്ബാലിന്റെ ദുരിത ജീവിതത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യൂസഫലിയുടെ സഹായം ഉടന്‍ തന്നെ എത്തിയത്. കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡി.ഡി കൈമാറി.
ആലപ്പുഴ ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇഖ്ബാലിന് 1992 ഫെബ്രുവരി 21 നുണ്ടായ വാഹനാപകടത്തിലാണ് നട്ടെല്ലിനു ഗുരുതര പരുക്കേറ്റത്. പിന്നാലെ അരയ്ക്കു താഴേക്കു തളരുകയും ചെയ്തു. ഇരിക്കാനോ മലര്‍ന്നു കിടക്കാനോ കഴിയില്ലാത്തതിനാല്‍ 32 വര്‍ഷമായി കമിഴ്ന്നുകിടന്നാണു ജീവിതം. ചികിത്സയ്ക്കായി ഒരുപാട് വാതിലുകള്‍ മുട്ടിയെങ്കിലും ജീവിതം ദുരിതത്തിലും ബുദ്ധിമുട്ടിലൂടെയുമാണ് കടന്ന് പോയത്. യൂസഫലിയുടെ സഹായത്തിന് ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്നാണ് നിറകണ്ണുകളോടെ ഇക്ബാലിന്റെ മറുപടി.
Leave feedback about this