archive Politics

എന്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ച്‌ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമ

പെരുന്നയില്‍ എൻഎസ്‌എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂർ വരെ നീണ്ടു. എന്നാല്‍ സമദൂരമാണ് എൻഎസ്‌എസ് നിലപാടെന്ന് സുകുമാരൻ നായര്‍ അറിയിച്ചു. ഗണപതിയെ അധിക്ഷേപിച്ചു കൊണ്ടുള്ള സ്പീക്കര്‍ എ.എൻ. ഷംസീറിന്‍റെ പരാമര്‍ശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്‌എസ് സ്വീകരിച്ചിരുന്നു.

തര്‍ക്കം ശക്തമായി നില്‍ക്കുന്ന അവസരത്തിലാണ് ജെയ്ക്കിന്‍റെ സന്ദര്‍ശനം എന്നതാണ് ശ്രദ്ധേയം. ശനിയാഴ്ചയാണ് ജെയ്ക്കിനെ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മണര്‍കാട് സ്വദേശിയായ ജെയ്ക്കിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തല്‍.