archive lk-special

ബിജെപിയ്ക്ക് 6,046.81 കോടി രൂപയുടെ ആസ്തി;ദേശീയപ്പാര്‍ട്ടികളുടെ ആസ്തി പരിഗണിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ബഹുദൂരം മുന്നില്‍

ഡൽഹി: രാജ്യത്തെ എട്ട് ദേശീയ പാർട്ടികളുടെയും ആസ്തി പരിഗണിക്കുമ്പോള്‍ 2021-22  സാമ്പത്തിക വർഷ കണക്കുകൾ  പ്രകാരം ആകെമൊത്തം  8,829.15 കോടി രൂപയാണ്. ഇത്  മുൻ സാമ്പത്തിക വർഷത്തേക്കാൾ 20.98 ശതമാനം വർധനാവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ, 6046 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. അഥവാ മൊത്തം തുകയുടെ 69 ശതമാനമാണ് ബി.ജെ.പിയ്ക്ക് ഉള്ളത് എന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട്  

2020-22ൽ എട്ട് ദേശീയ പാർട്ടികളുടെ ആസ്തി 7,297.61 കോടി രൂപയിൽ നിന്ന് 2021-22ൽ 8,829.15 കോടി രൂപയിലെത്തിയെന്ന് എഡിആർ നടത്തിയ വിശകലനത്തിൽ പറയുന്നു. 2004-05 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾ പ്രഖ്യാപിച്ച ആസ്തി 431.33 കോടി രൂപയ്ക്ക് തുല്യമായിരുന്നു, ഇത് 2021-22 സാമ്പത്തിക വർഷത്തിൽ 8829.158 കോടി രൂപയായി വർദ്ധിച്ചുവേണും എഡിആർ പറഞ്ഞു.

ബിജെപിയുടെ ആസ്തി 2021-22ൽ 4,990.19 കോടി രൂപയിൽ നിന്ന് 21.17 ശതമാനം വർധിച്ചപ്പോൾ പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച  പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 691.11 കോടി രൂപയിൽ നിന്ന് 16.58 ശതമാനം വളർച്ചയോടെ 805.68 കോടി രൂപയായി പിന്നിലാണ്. അതിന്റെ തൊട്ടുപിന്നില്‍ത്തന്നെ ഉണ്ട് സിപിഎമ്മും സിപിഐ എമ്മിന്റെ ആസ്തി 654.79 കോടിയിൽ നിന്ന് 735.77 കോടി രൂപയായപ്പോൾ സിപിഐയുടെ ആസ്തി 14.05 കോടിയിൽ നിന്ന് 15.72 കോടിയായി ഉയർന്നു.

 .
അതെസമയം ആസ്തിയിൽ നെഗറ്റീവ് വളർച്ച കാണിക്കുന്ന ഒരേയൊരു പാർട്ടി ബിഎസ്പിയാണ് അതിന്റെ ആസ്തി 732.79 കോടിയിൽ നിന്ന് 690.71 കോടിയായി കുറഞ്ഞു, ഇത് 5.74 ശതമാനം ഇടിവാണ്  രേഖപ്പെടുത്തിയത്. അതേ സമയം, തൃണമൂൽ കോൺഗ്രസിന്റെ ആസ്തിയിൽ ആനുപാതികമായി വൻ വർധനയുണ്ടായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതിന്റെ ആസ്തി 182 കോടിയിൽ നിന്ന് 151.70 ശതമാനം ഉയർന്ന് 458.10 കോടി രൂപയായി മാറി.

 എൻസിപിയുടെ ആസ്തി 30.93 കോടിയിൽ നിന്ന് 74.53 കോടിയായി ഉയർന്നപ്പോൾ എൻപിഇപിയുടെ ആസ്തി 1.72 കോടിയിൽ നിന്ന് 1.82 കോടിയായി ഉയർന്നു. ബിഎസ്പി ഒഴികെ എല്ലാ പാര്‍ട്ടികള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ ആസ്തി കൂടി.

എന്നാൽ ബാധ്യതകളുടെ കാര്യം വരുമ്പോൾ, ഏറ്റവും ഉയർന്ന ബാധ്യതയായി പ്രഖ്യാപിച്ചത് 41.95 കോടി രൂപ കോൺഗ്രസും, 12.21 കോടി സിപിഐഎമ്മും 5.17 കോടി രൂപ ബിജെപിയുമാണ്.