പുതുവര്‍ഷ ദിനത്തില്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം. അമ്മയെയും 4 സഹോദരിമാരെയും 24കാരന്‍ കൊലപ്പെടുത്തി. പ്രതിയായ അര്‍ഷാദ് (24) നെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) അമ്മയുമാണ് കൊല്ലപ്പെട്ടത്.
ലഖ്നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളത്തുടര്‍ന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലക്ക് ഇയാള്‍ മുതര്‍ന്നതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തെത്തുടര്‍ന്ന് അര്‍ഷാദിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെയാണ് പൊലീസ് പിടികൂടുന്നത്.
അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറന്‍സിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ ലഖ്നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.