India

234 സീറ്റിലും ഞാൻ തന്നെ സ്ഥാനാർഥി, മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ; മത്സരത്തിനുറച്ച് വിജയ്

ടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 1967ൽ അണ്ണാദുരൈയും 1977ൽ എംജിആറും സംസ്ഥാന ഭരണത്തിലേറിയതുപോലെ 2026ൽ തന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു.

“സിംഹം എപ്പോഴും സിംഹമാണ്. കാട്ടിൽ ധാരാളം കുറുക്കന്മാരും മറ്റു മൃ​ഗങ്ങളുമുണ്ടാകും. ഒരൊറ്റ സിംഹമേ ഉണ്ടാകൂ. അത് ഒറ്റയ്ക്കാണെങ്കിലും കാട്ടിലെ രാജാവ് അത് തന്നെയായിരിക്കും. സിംഹം ഇവിടെ വന്നിരിക്കുന്നത് വേട്ടയാടാനാണ്, ടിവികെ ആർക്കും തടയാനാകാത്ത ശക്തിയാണ്. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാർത്ഥി. മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞു. ടിവികെ ബിജെപിയുമായി സഹകരിക്കുമെന്ന് കിംവദന്തികളുണ്ട്. ടിവികെ ബിജെപിയുമായി സഖ്യത്തിനില്ല. ടിവികെ ഒരു മതത്തിനും എതിരല്ല. ടിവികെ ജനങ്ങളുടെ പാർട്ടിയാണ്. തമിഴ്നാട്ടിലെ ജനങ്ങൾ ബിജെപിയെ തളളിക്കളയും”, വിജയ് കൂട്ടിച്ചേർത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video