ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെറുവിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് മരിച്ചത്. കൊളംബിയന്‍ പാര്‍ലമെന്റ് അംഗം അടക്കം അപകടത്തില്‍ മരിച്ചതായാണ് വിവരം. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്.
അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്.

Leave feedback about this