കൊല്ലം: സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം. തേവലക്കര ബോയിസ് ഹൈസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെയായിരുന്നു ലൈൻ കമ്പി പോയിരുന്നത്. കളിക്കുന്നതിനിടയിൽ ചെരിപ്പി സ്കൂൾ കെട്ടിടത്തിന്റെ ഷീറ്റിൽ വീഴുകയായിരുന്നു. ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടയിൽ ലൈൻ കമ്പിയിൽ പിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. ഷോക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
				
					Leave a Comment