ഇലക്ട്രിക്ക് വാഹന ശ്രേണിയിൽ പല തരത്തിലുള്ള പരീക്ഷങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി വാഹന ചാര്‍ജിങ്ങിനെടുക്കുന്ന സമയം മണിക്കൂറില്‍ നിന്ന് മിനിറ്റുകളായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. അത്തരത്തിൽവിപ്ലവകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബിവൈഡി.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1000 കിലോവാട്ട് ചാര്‍ജിങ് വേഗതയുള്ള സൂപ്പര്‍ ഇ-പ്ലാറ്റ്‌ഫോം ഓള്‍ ന്യൂ ഇലക്ട്രിക് ആര്‍കിടെക്ചറാണ് ബിവൈഡി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററിയും ബിവൈഡി വികസിപ്പിച്ചിട്ടുണ്ട്. ടെസ്‌ല നിര്‍മിച്ചിട്ടുള്ള വി4 ചാര്‍ജറിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ചാര്‍ജിങ് സാധ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പുതുതായി വികസിപ്പിച്ച ഫ്‌ളാഷ് ചാര്‍ജ് എന്ന് വിശേഷിപ്പിക്കുന്ന ബ്ലേഡ് ബാറ്ററിയില്‍ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്.
എന്നാല്‍, ഈ ബാറ്ററിയുടെ ഭാരവും ശേഷിയും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. അതിവേഗ ചാര്‍ജിങ് സംവിധാനത്തില്‍ പോലും ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാനാകുമെന്നാണ് ബിവൈഡി അവകാശപ്പെടുന്നത്. ബാറ്ററിയുടെ ശേഷിയെ അപേക്ഷിച്ച് 10 ഇരട്ടിവരെ ചാര്‍ജ് സപ്ലേയാണ് ഈ സംവിധാനത്തില്‍ സാധ്യമാക്കുന്നത്.
Leave feedback about this