loginkerala breaking-news സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തി കേസ്: പ്രതി അറസ്റ്റിൽ
breaking-news Kerala

സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തി കേസ്: പ്രതി അറസ്റ്റിൽ

മലപ്പുറം: മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാപ്പാ കേസ് പ്രതിയായ റോഷൻ ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച്15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു.

Exit mobile version