loginkerala Business സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Business

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13500 രൂപയും പവന് 1,08,000 രൂപയുമായി.

ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില ഒരുഘട്ടത്തിൽ ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.

Exit mobile version