breaking-news Kerala

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിനു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും.സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും.അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് അഞ്ചു മുതൽ 27 വരെ ഒന്നാം വർഷ പരീക്ഷകളും, മാർച്ച് ആറു മുതൽ 28 വരെ രണ്ടാം വർഷ പരീക്ഷകളും നടക്കും.

സംസ്ഥാനത്ത് 3,000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video