loginkerala Kerala വിപ്ലവ ഭൂമിയിൽ വിഎസിന് ഇനി അന്ത്യവിശ്രമം.
Kerala

വിപ്ലവ ഭൂമിയിൽ വിഎസിന് ഇനി അന്ത്യവിശ്രമം.

ലോ​ഗിൻ കേരള പ്രതിനിധി

ണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ.. ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം. മുദ്രാവാക്യം വിളികളുടേയും തോരാമഴയെ സാക്ഷിയാക്കി കേരള രാഷ്ട്രീയത്തിലെ പോരാളി മടങ്ങി. പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വിഎസിന് ഇനി അന്ത്യവിശ്രമം.

മുഖ്യമന്ത്രിപദത്തിൽ നിന്നും വർഷങ്ങൾക്ക് മുന്നെ പടിയിറങ്ങിയ നേതാവ്. രാഷ്ട്ര്യീ രംഗത്ത് സജീവവമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പക്ഷെ ആ പോരാട്ട വീര്യവും പതിറ്റാണ്ടുകളായി അവശവിഭാഗത്തിനു വേണ്ടി നടത്തിയ ജീവൻപണയം വെച്ചുള്ള രാഷ്ട്രീയ പ്രവർത്തനവും കേരളം മറന്നില്ല. അതിനുള്ള മറുപടിയായിരുന്നു വിഎസിന്റെ വിലാപയാത്ര.

കേവലം പാർടി പ്രവർത്തകരോ പാർടി അനുഭാവികളോ മാത്രമായിരുന്നില്ല വിഎസിനെ ഒരുനോക്ക് കാണാനായി ഇന്നലെ മുതൽ വഴിയോരങ്ങളിൽ കാത്തുകെട്ടിക്കിടന്നത്. അതിൽ അമ്മമാരുണ്ടായിരുന്നു, മുത്തശ്ശിമാരു‌ണ്ടായിരുന്നു എഴുന്നേറ്റ് നിൽക്കാനാകാതെ ചക്രക്കസേരയിൽ എത്തിയവരുണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം വേറിട്ട കാഴ്ചയായിരുന്നു രാത്രിയുടെ ഉറക്കച്ചടവുകളെ മുഴുവൻ ഒഴിവാക്കി തങ്ങളുടെ വിഎസ് കാണാനെത്തിയ ഒരുപാട് കുഞ്ഞുങ്ങൾ. അച്ഛനമ്മമാർ പറഞ്ഞുപഠിപ്പിച്ച മുദ്രാവാക്യങ്ങൾ അവർ ഏറ്റുവിളിച്ചു.

തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. പാർട്ടി പതാക പുതച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നൽകി.

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണീർപ്പൂക്കളും മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങിയാണ് വിഎസ് അവസാനമായി വിപ്ലവ മണ്ണായ ആലപ്പുഴയുടെ വിപ്ലവ മണ്ണിലേക്കെത്തിയത്. ‘വിഎസ് അമരനാണ്’, ‘കണ്ണേ കരളേ വി എസേ’ മുദ്രാവാക്യങ്ങൾ വഴിനീളെ അന്തരീക്ഷത്തിലുടനീളം മുഴങ്ങി. പ്രായഭേദമന്യേയുള്ള ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും മണിക്കൂറുകളോളം കാത്തുനിന്നു. മഴയിലും ഒരേയൊരു നോക്ക് കാണാൻ കാത്തു നിന്ന ഓരോ മനുഷ്യന്റെയും കണ്ണീര് സാക്ഷിയാക്കി നിശ്ചയിച്ചതിലും ഏറെ വൈകിയായിരുന്നു വി എസിന്റെ സംസ്കാരം.

Exit mobile version