loginkerala breaking-news വാഹനാപകടത്തിൽ വ്ലോഗർ ജുനൈദ് മരണപ്പെട്ടു
breaking-news Kerala

വാഹനാപകടത്തിൽ വ്ലോഗർ ജുനൈദ് മരണപ്പെട്ടു


മലപ്പുറം: മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വ്ളോഗർ ജുനൈദ് (32) മരിച്ചു. മഞ്ചേരിയിൽനിന്നു വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്.

റോഡരികിൽ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ മാർച്ച് 1ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽനിന്നാണ് അന്ന് ജുനൈദിനെ പിടികൂടിയത്.

Exit mobile version