വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് ശിലയിട്ടു.
കോതകുളം ബീച്ച് വട്ടപ്പരത്തി സി പി ജങ്ഷനിൽ ആരംഭിക്കുന്ന ഡയാലിസിസ് സെൻ്ററിൻ്റെ തറക്കല്ലിടൽ കർമ്മം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു.
ദിവസത്തിൽ മുപ്പത് പേർക്ക് വരെ ഡയാലിസിസ് ചെയ്യുവാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്.
കുടാതെ ഫിസിയോ തെറാപ്പി സെൻ്റർ, മെഡിസിൻ, കൗൺസ്ലിംങ്ങ്, ഓക്സിജൻ കോൺസൻ്റേറ്റർ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിക്കുമെന്നും ഇവയെല്ലാം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് പറഞ്ഞു.
നാട്ടിക എംഎൽഎ സി സി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, വാർഡ് അംഗം ഷൈൻ നെടിയിരിപ്പിൽ, കെയർ ആൻ്റ് ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡോ:വിഷ്ണുഭാരതീയ സ്വാമി കനാടിക്കാവ്, കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ, ട്രസ്റ്റ് അംഗം ശോഭ സുബിൻ, തുടങ്ങിയവർ സംസാരിച്ചു.