breaking-news Kerala

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത മ​ഴ; ജാ​ഗ്രതാ മുന്നറിയിപ്പ് എത്തി

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ‍​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത നാ​ല്- അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. തെ​ക്ക​ൻ ക​ർ​ണാ​ട​ക​യ്ക്ക് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video