breaking-news Kerala

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം; സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത

കൊച്ചി: വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം. സിറാജ് മുഖപത്രത്തിലാണ് വിമർശനം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും, എസ്ഐഒയും നടത്തുന്ന പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടി ഉണ്ടാക്കുമെന്ന് സമസ്ത എപി എപി വിഭാഗം പറയുന്നു.

യഥാർത്ഥ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്. വഖഫ് സംരക്ഷണത്തിന്, തീവ്രവാദ കാഴ്ചപ്പാടുള്ള ബ്രദർ ഹുഡുമായി എന്ത് ബന്ധമെന്ന് മുഖപ്രസംഗത്തിൽ ചോ​ദിക്കുന്നു. മതേതര ഇന്ത്യയിൽ, സൗദി അറേബ്യ ഉൾപ്പെടെ കരിമ്പട്ടിയിൽപ്പെടുത്തിയ ബ്രദർ ഹുഡിന് എന്ത് പ്രസക്തിയെന്നും ഇത്തരം പ്രതിഷേധം മുസ്ലിം ഇതര സംഘടനകളെ പ്രതിഷേധത്തിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുമെന്നും സിറാജിലെ മുഖപ്രസം​ഗത്തിൽ പറയുന്നുണ്ട്.

യുവജന-വിദ്യാർത്ഥി സംഘടനകളെ ജമാഅത്തെ ഇസ്ലാമി കയറൂരി വിടുന്നുവെന്നും വിമർശനമുണ്ട്. തീവ്രവാദ കാഴ്ചപ്പാടാണ് ബ്രദർഹുഡ് മുന്നോട്ടുവെക്കുന്നത്. ആ ആശയങ്ങളെ ജനാധിപത്യ രാജ്യത്ത് വളർത്തിയെടുക്കുന്നതിന് എന്ത് പ്രസക്തിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മറ്റുള്ളവർക്ക് വിമർശിക്കാനുള്ള സാഹചര്യം ജമാഅത്തെ ഇസ്ലാമി ഒരുക്കി നൽകുകയാണ് ചെയ്തിരിക്കുന്നതെന്ന വിമർശനവും മുഖപ്രസംഗത്തിലുണ്ട്. യഥാർത്ഥ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാൻ ആണ് നീക്കം എന്നും സിറാജിലെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video