loginkerala archive രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ: നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം
archive Politics

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ: നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം

വയനാട്:  സുപ്രിംകോടതി വിധിയിലൂടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. ഉച്ചക്ക് 2 മണിമുതല്‍ കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് എം.പിക്ക് സ്വീകരണം നല്‍കുന്നത്. വൈകിട്ട് 3മണിമുതല്‍ 5 മണിവരെയാണ് പുതിയസ്റ്റാന്റ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് രാഹുല്‍ഗാന്ധിയുടെ പൊതുപരിപാടി.

യാത്രാ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഉച്ചയ്ക്ക് ഒരു മണി മുതൽ നടപ്പിലാക്കുന്നതാണ്; ഗതാഗത നിയന്ത്രണം പരിശോധിക്കാം  

കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ബൈപ്പാസ് വഴി പോകണം.
ബത്തേരി മാനന്തവാടി ഭാഗത്തേക്ക്
കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ ജനമൈത്രി ജംഗ്ഷനില്‍ നിന്ന് ബൈപ്പാസ് വഴി പോകണം 
കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന യാത്രാ ബസ്സുകൾ ജനമൈത്രി ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് വഴി കൈനാട്ടി ഭാഗത്തേക്ക് പോകേണ്ടതാണ്.
മാനന്തവാടി ബത്തേരി ഭാഗങ്ങളിൽ നിന്നും വരുന്ന യാത്ര ബസ്സുകൾ കൈനാട്ടി, ജനമൈത്രി ജംഗ്ഷനുകളിൽ ആളെ ഇറക്കിയശേഷം യാത്ര തുടരേണ്ടതാണ്.
ബത്തേരി ഭാഗത്തുനിന്നും വരുന്ന ചരക്ക് വാഹനങ്ങൾ മീനങ്ങാടി എഫ് സി ഐ ഗോഡൗണിന്റെ ഭാഗത്തും കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ലക്കിടി ഭാഗത്തും പരിപാടി കഴിയുന്നതുവരെ നിർത്തിയിടേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പടിഞ്ഞാറത്തറ ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന ബസ്സുകൾ ചുങ്കം വിജയ പമ്പിന് മുന്നിൽ ആളുകളെ ഇറക്കി ജനമൈത്രി ജംഗ്ഷൻ വഴി  ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്.
മേപ്പാടി ഭാഗത്തുനിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ജനമൈത്രി ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസിൽ പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.

Exit mobile version