Technology

യുപിഐ സേവനങ്ങള്‍ തകരാറില്‍; പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലെന്ന്എന്‍പിസിഐ

ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാര്‍. വിവിധ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നതായാണ് വിവരം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങള്‍ തടസപ്പെടുന്നത്.

ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച രാവിലെ 11.26 ഓടുകൂടിയാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിട്ടുതുടങ്ങിയത്. 11.40 ആയപ്പോഴേക്കും അത് രൂക്ഷമായി.

അതേസമയം, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video