breaking-news India

മോഡി ട്രംപ് കൂടി കാഴ്ചയ്ക്കും ഫലമില്ല; ഇന്ത്യൻ തടവുകാരെ എത്തിച്ചത് കൈ വിലങ്ങ് അണിയിച്ച്

അ​മൃ​ത്സ​ര്‍: അ​മേ​രി​ക്ക​യി​ല്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​നു​ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​രെ ഇ​ത്ത​വ​ണ എ​ത്തി​ച്ച​തും കൈ​വി​ല​ങ്ങ​ണി​യി​ച്ച്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഇ​ന്ത്യ​ക്കാ​രെ കൈ​വി​ല​ങ്ങ​ണി​യി​ച്ചും കാ​ലി​ല്‍ ച​ങ്ങ​ല​കൊ​ണ്ട് ബ​ന്ധി​ച്ചു​മാ​ണ് വി​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്. ഇ​തേ​പോ​ലെ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.

ഇ​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​നുശേ​ഷ​മാ​ണ് വി​ല​ങ്ങു​ക​ളും ച​ങ്ങ​ല​ക​ളും അ​ഴി​ച്ചു​മാ​റ്റി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ന്ത്യ​ക്കാ​രെ വി​ല​ങ്ങ​ണി​യി​ച്ച് ബ​ന്ധി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ വ​ലി​യ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. 

വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​മേ​രി​ക്ക​ന്‍ വ്യോ​മ​സേ​ന​യു​ടെ സി-17 ​ഗ്ലോ​ബ്മാ​സ്റ്റ​ര്‍ വി​മാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ക്കാ​രെ അ​മൃ​ത്സ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്.

കു​ടി​യേ​റ്റ​ക്കാ​രോ​ട് അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ സ​മീ​പ​ന​മു​ണ്ടാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ യു​എ​സ് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​യി​രു​ന്നു നരേന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം. എ​ന്നാ​ല്‍ മോ​ദി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ട​യി​ലും നാ​ടു​ക​ട​ത്ത​ല്‍ രീ​തി​യി​ല്‍ അ​മേ​രി​ക്ക മാ​റ്റം വ​രു​ത്തി​യി​ല്ല. 

119 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, ഗോ​വ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ന്‍, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​രി​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video