archive lk-special

മൃഗസ്നേഹിയും മൃഗസംരക്ഷകനുമായ സ്റ്റീവ് എർവിൻ ഓർമ്മയായിട്ട് 17 വർഷം

പ്രശസ്ത മുതലപിടുത്തകാരനും വന്യജീവി സംരക്ഷകനുമായ സ്റ്റീവ് എർവിന്റെ ഓർമദിവസമാണ് ഇന്ന്. കാക്കി ഷർട്ടും നിക്കറും ധരിച്ച് യാതൊരു പേടിയുമില്ലാതെ അപകടകാരികളായ മുതലകൾക്ക്ക്കും പാമ്പുകൾക്കും മുന്നിൽ പായുന്ന സ്റ്റീവ് എർവിനെ മൃഗസ്നേഹികൾ മറന്നുകാണില്ല.

 

1996 മുതൽ 2007 വരെ സംപ്രേഷണം ചെയ്തിരുന്ന. ദി ക്രോക്കോഡയൽ ഹ്യൂൻെറ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്  സ്റ്റീവ് എർവിൻ ലോകമാകമാനം പ്രിയങ്കരനായി മാറിയത്.

 സ്റ്റീവിന്റെ മാതാപിതാക്കൾ തുടങ്ങിയ വന്യജീവി സംരക്ഷണ പാർക്കിൽ നിത്യ സന്ദർശകൻ ആയിരുന്നു സ്റ്റീവ്. അവിടെ ഉണ്ടായിരുന്ന പാമ്പുകളും മറ്റ് മൃഗങ്ങളുമായിരുന്നു കുഞ്ഞായിരിക്കെ സ്റ്റീവിന്റെ കളിക്കൂട്ടുകാർ. മാതാപിതാക്കളുടെ പാത പിന്തുർന്ന സ്റ്റീവ് പതിയെ വന്യജീവിസംരക്ഷകനായി മാറിത്തീരുകയായിരുന്നു. 

 

ഇതോടപ്പം മൃഗവേട്ട അവസാനിപ്പിക്കാൻ നിരന്തരം പോരാടുകയും ചെയ്തു. 2006 ൽ ഓഷിയന്‍സ്‌ ഡെഡ്ലിയെസ്റ്റ് എന്ന പേരിൽ ഒരു ഡോക്യൂമെന്ററി ചിത്രീകരിക്കുന്നതിനിടെ തിരണ്ടിയുടെ വാൽ ഹൃദയത്തിൽ കുത്തിയാണ് സ്റ്റീവ് മരണപ്പെട്ടത്.