loginkerala Kerala മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടം; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
Kerala

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടം; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. മലപ്പുറം അരീക്കോട് കളപ്പാറയിലാണ് സംഭവം. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ബീഹാർ സ്വദേശികളും ഒരാൾ ആസാം സ്വദേശിയുമാണെന്നാണ് റിപ്പോർട്ടുകൾ.തൊഴിലാളികൾ കോഴി വേസ്റ്റ് പ്ലാന്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

Exit mobile version