മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ‘അമൃത് സ്നാനി’ന് മുന്നോടിയായി ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയിരുന്നു. ‘സംഗമത്തിൽ’ നിന്ന് ഒരു കിലോമീറ്റർ അകലെ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ബോധരഹിതരാവുകയും പരുക്കേൽക്കുകയും ചെയ്തത്.
അപകടത്തിൽപ്പെട്ടവരെ മഹാ കുംഭ് ഫെയർ ഗ്രൗണ്ടിനുള്ളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളേജിലേക്കും മാറ്റി.