കൊച്ചി:എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വച്ചുണ്ടായ അഭിഭാഷക-വിദ്യാർഥി സംഘർഷത്തിൽ കേസെടുത്ത് പോലീസ്. അഭിഭാഷകർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയുന്ന 10 വിദ്യാർഥികൾക്ക് നേരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, മഹാരാജാസ് കോളജിന് മുന്നിൽ വീണ്ടും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ ഇന്നും വാക്ക്പോര് ഉണ്ടായി. പരസ്പരം കല്ല് വലിച്ചെറിഞ്ഞെന്നാണ് ആക്ഷേപം.
അഭിഭാഷകർ മഹാരാജാസ് കോളജിലേയ്ക്ക് കല്ലെറിഞ്ഞെന്നും വിദ്യാർഥികൾ ആരോപിച്ചു. അഭിഭാഷകർ കോളജിലേക്ക് കല്ലും ബിയർ ബോട്ടിലും എറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു.