loginkerala breaking-news ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന്റെ മുന്നിൽ സ്ഫോടക വസ്തു എറിഞ്ഞു; പരിശോധനയുമായി പൊലീസ്
breaking-news Kerala

ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന്റെ മുന്നിൽ സ്ഫോടക വസ്തു എറിഞ്ഞു; പരിശോധനയുമായി പൊലീസ്

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു എറിഞ്ഞു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൃത്യം നടത്തിയത്. രാത്രിയോടെയായിരുന്നു സംഭവം. ശോഭാസുരേന്ദ്രന്റെ വീടിന്റെ എതിര്‍വശത്തുള്ള സ്‌ളാബില്‍ വീണ് വസ്തു പൊട്ടിത്തെറിച്ചതായിട്ടാണ് വിവരം. ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം നടന്നത്.

രാത്രി 10.40 ന് ശോഭാസുരേന്ദ്രന്റെ തൃശൂര്‍ അയ്യന്തോളിലെ വീടിന് സമീപത്തായിരുന്നു സ്‌ഫോടനം. സ്‌ഫോടകവസ്തു ചിതറിക്കിടക്കുന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തും. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എറിഞ്ഞത് പടക്കമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം സ്‌ഫോടനം വീര്യം കുറഞ്ഞതാണെങ്കിലും സംഘം ലക്ഷ്യമിട്ടത് ആരെയാണെന്നത് ഉള്‍പ്പെടെ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട..

ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് സര്‍ദേശം നല്‍കി. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായും തന്നെ ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നുമാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. വെളുത്ത കാര്‍ എന്ന് മാത്രമായിരിക്കാം അക്രമിസംഘത്തിന് പറഞ്ഞുകൊടുത്തിരിക്കുക എന്നും അവര്‍ പറഞ്ഞു. ബിജെപി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version