ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു. 88 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങളിൽ ബസന്തി ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.
എനിക്ക് ഷൂട്ടിങ് ആരംഭിക്കണം, പക്ഷേ എനിക്ക് നടക്കാൻ പ്രശ്‌നങ്ങളുണ്ട്. എന്റെ കാലുകൾക്ക് വലിയ ശക്തിയില്ല. സുഖം പ്രാപിച്ച ശേഷം ഞാൻ കളത്തിലേക്ക് വരും ബസന്തി ഒരിക്കൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐസിയുവിൽ കഴിഞ്ഞിരുന്ന അവരെ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിലേക്ക് മാറ്റിയിരുന്നു.
