പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് ഇ.ഡി നോട്ടീസ്. ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.
ഐജി ലക്ഷ്മൺ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഐ ജി ലക്ഷ്മണിനെയും, ബുധനാഴ്ച എസ് സുരേന്ദ്ര നെയും ചോദ്യം ചെയ്തേക്കും.
ഐജി ജി ലക്ഷ്മണിനോട് 11-ാം തീയതിയും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തുടരുന്ന സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ല എന്ന് അദ്ദേഹം ക്രൈം ബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.