loginkerala breaking-news പാതിവില തട്ടിപ്പ് : കെ എൻ ആനന്ദകുമാർ റിമാൻഡിൽ
breaking-news Kerala

പാതിവില തട്ടിപ്പ് : കെ എൻ ആനന്ദകുമാർ റിമാൻഡിൽ

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്.

കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്നാണ് കെ എൻ ആനന്ദകുമാറിന്റെ റിമാൻഡ്. ഈ മാസം 26നകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാം. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.

ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സായ് ഗ്രാമിന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ആനന്ദ കുമാർ വാദിച്ചത്.

Exit mobile version