തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംസ്ഥാനമാകെ പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുക.
ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. ആവശ്യമെങ്കിൽ ലോക്കൽ പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ ഉൾപ്പെടുത്തും.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ എസ്പി സോജന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ജില്ലകളിലാകെയുള്ള കേസുകൾ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും.
Leave feedback about this