തിറ: ഖൈബർ പഖ്തൂൺഖ്വയിലെ ഗ്രാമത്തിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 2 മണിയോടെ പഷ്തൂൺ ഭൂരിപക്ഷമുള്ള മത്രെ ദാര ഗ്രാമത്തിൽ ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് എൽഎസ്-6 ബോംബുകൾ പതിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗ്രാമത്തിന്റെ വലിയൊരു ഭാഗം തകർന്നു എന്നാണ് വിവരം. വ്യോമസേന തെഹ്രീക്-ഇ-താലിബാൻ ഭീകരരെ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. മരണസംഖ്യ ഉയരാൻ സാധ്യത.
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള തിറ താഴ്‌വര വളരെക്കാലമായി ഒരു സംഘർഷ മേഖലയാണ്, അവിടെ പാകിസ്ഥാൻ സൈന്യം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യ്ക്കും മറ്റ് സായുധ ഗ്രൂപ്പുകൾക്കുമെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ആക്രമണങ്ങളിൽ ഇരയാകേണ്ടി വരുന്ന സാധാരണക്കാരുടെ അവസ്ഥയിൽ മനുഷ്യാവകാശ സംഘടനകളിൽ നിന്ന് കടുത്ത വിമര്ശനമാണ് നേരിടുന്നത്.