breaking-news

പാകിസ്താൻ ചാരവൃത്തി; ഹരിയാന സ്വദേശിയായ യൂട്യൂബർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഹരിയാന ആസ്ഥാനമായുള്ള ഒരു ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ്. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ശൃംഖല ഇവർക്കുള്ളതായും അവർ പാകിസ്താന്റെ ഏജന്റുമാരായും, സാമ്പത്തിക സഹായികളുമായി പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

പ്രതികളിൽ ഒരാൾ ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയാണ്. ഇവർ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023ൽ പാകിസ്താൻ സന്ദർശിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ അടുത്ത ബന്ധം സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video