loginkerala breaking-news പരിസര ബോധം മറന്ന് മുറിയിലേക്ക് കയറിവന്നു; ലഹരി ഉപയോ​ഗിച്ച് ലൈം​ഗിക ചുവയോടെ പലപ്പോഴും സംസാരിച്ചു; ക്ഷമ പറഞ്ഞത് ചിത്രത്തിന്റെ സംവിധായകൻ: വിൻസിയുടെ മൊഴി പുറത്ത്
breaking-news lk-special

പരിസര ബോധം മറന്ന് മുറിയിലേക്ക് കയറിവന്നു; ലഹരി ഉപയോ​ഗിച്ച് ലൈം​ഗിക ചുവയോടെ പലപ്പോഴും സംസാരിച്ചു; ക്ഷമ പറഞ്ഞത് ചിത്രത്തിന്റെ സംവിധായകൻ: വിൻസിയുടെ മൊഴി പുറത്ത്

കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അസോഷ്യസ് നൽകിയ മൊഴി പുറത്ത്. പരിസര ബോധം മറന്ന് മുറിയിലേക്ക് കയറിവന്നെന്നും. വസ്ത്രം താൻ ശരിയാക്കി നൽകാമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞതായി വിൻസി അലോഷ്യസിന്റെ മൊഴി. ഷൈൻ പലപ്പോഴും ലഹരി ഉപയോ​ഗിച്ചാണ് തന്റെ സമീപം എത്തിയത്. ലൈം​ഗിക ചുവയോടെ സംസാരിച്ചെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കുന്നത്. ഈ സംഭവത്തിൽ ചിത്രത്തിന്റെ സംവിധായകൻ തന്നോട് ക്ഷമ ചോദിച്ചിരുന്നതായും വിൻസി വ്യക്തമാക്കി. ഷൈൻ ലഹരി ഉപയോ​ഗിക്കുന്നത് സെറ്റിൽ പലരും കണ്ടെന്നും വിൻസി മൊഴി നൽകുന്നു. അതേ സമയം മകനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. കഴിഞ്ഞ 10 വർഷമായി ഷൈനെ വേട്ടയാടുകയാണെന്നും വിൻസിയുമായി അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും കുടുംബത്തിന്റെ പ്രതികരണം. അതേസമയം ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ തീരുമാനമെടുത്തു. ഇടൻ അഡ്ഹോക്ക് കമ്മിറ്റി ചേരും.

ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.

അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി എന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിൻസി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നു മോശം പെരുമാറ്റം.

Exit mobile version