കൊച്ചി: പാതിവില തട്ടിപ്പില്‍ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് തുടരുന്നു. കോടികള്‍ തട്ടിയതിന്റെ നിര്‍ണായക തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിച്ചു. അനന്തുവിന്റെ എന്‍,ജി.ഒ സ്ഥാപനം കറക്ക് കമ്പനിയാണെന്നാണ് ഇ.ഡി കണ്ടെത്തല്‍. മുഖ്യ സൂത്രധാരന്‍ ആയിട്ടുള്ള അനന്തു ഉള്‍പ്പടെ അഞ്ച് പേരാണ് ട്രസ്റ്റി അംഗങ്ങള്‍. സംഭവത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കളിലേക്കുള്ള അന്വേഷണവും അനന്തുവിന്റെ രാഷ്ട്രീയ ബന്ധവും അന്വേഷണ സംഘം പരിശോധിക്കും. കഴിഞ്ഞ ദിവസം അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളില്‍ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്.
. കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറന്റുമായി കൊച്ചി പനമ്പള്ളി നഗറിലെ സോഷ്യല്‍ ബി.വെന്‍ചേര്‍സില്‍ നിന്നായിരുന്നു ഇന്നലെ പരിശോധനയുടെ തുടക്കം. സോഷ്യല്‍ ബി.വെഞ്ചേഴ്സിന്റെയും കളമശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നവേഷന്റെയും അക്കൗണ്ടിലേക്കാണ് വിവിധ എന്‍ ജി ഒ കളും വ്യക്തികളുമെല്ലാം അനന്തുവിന്റെ വാക്ക് വിശ്വസിച്ച് പണം അയച്ചത്. പകുതി വിലയ്ക്ക് വാഹനങ്ങള്‍ അടക്കം നല്‍കാമെന്ന പേരില്‍ തട്ടിപ്പിനിരയായവരുമായി പ്രതി ഉണ്ടാക്കിയ കരാര്‍ രേഖകളും ഈ സ്ഥാപനങ്ങള്‍ വഴി ആണെന്നാണ് വിവരം. ഇവിടങ്ങളില്‍ അനന്തുവിനെ എത്തിച്ചു തെളിവെടുത്തിരുന്നു.
പരാതി പ്രളയം തുടരുന്നതിനിടെ പാതി വില തട്ടിപ്പിന് കുടുംബശ്രീ വഴിയും പ്രചാരണം നടന്നതായി കണ്ടെത്തി. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്ററാണ് പകുതി നിരക്കിലുള്ള സ്‌കൂട്ടറും ലാപ്‌ടോപ്പും ലഭിക്കുന്നത് ഉപയോഗപ്പെടുത്താന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് കത്ത് നല്‍കിയത്.