loginkerala breaking-news നി​യ​മ​വി​രു​ദ്ധ ക​ച്ച​വ​ടം; ട്രെ​യി​നു​ക​ളി​ലെ വി​ൽ​പ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധമാക്കി റെ​യി​ൽ​വേ
breaking-news

നി​യ​മ​വി​രു​ദ്ധ ക​ച്ച​വ​ടം; ട്രെ​യി​നു​ക​ളി​ലെ വി​ൽ​പ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധമാക്കി റെ​യി​ൽ​വേ

കൊ​ല്ലം: നി​യ​മ​വി​രു​ദ്ധ ക​ച്ച​വ​ടം ത​ട​യു​ന്ന​തി​ന് ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് സ്റ്റാ​ൻ​ഡാ​ർ​ഡ് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച അ​ടി​യ​ന്തി​ര നി​ർ​ദേ​ശം റെ​യി​ൽ​വേ മ​ന്ത്രാ​ല​യം എ​ല്ലാ സോ​ണു​ക​ളി​ലെ​യും മേ​ധാ​വി​ക​ൾ​ക്ക് കൈ​മാ​റി.

യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന മാ​യം ചേ​ർ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​കു​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​യെ​ന്ന് റെ​യി​ൽ​വേ വാ​ണി​ജ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ എ​ടു​ത്തു പ​റ​യു​ന്നു. ഇ​ത് അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ പ്ര​ശ്ന​മാ​യി പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ സോ​ണു​ക​ളി​ലേ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ള്ള​ത്.

ട്രെ​യി​നു​ക​ൾ​ക്ക് ഉ​ള്ളി​ലോ സ്റ്റേ​ഷ​നു​ക​ളി​ലോ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ അം​ഗീ​കൃ​ത ക​ച്ച​വ​ട​ക്കാ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കും ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​ക​ണം എ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.റെ​യി​ൽ​വേ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ​യോ അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ​യോ അ​ധി​കൃ​ത​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന ഫോ​ർ​മാ​റ്റു​ക​ളി​ലു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ളാ​ണ് ന​ൽ​കേ​ണ്ട​ത്.

Exit mobile version