നടി വിൻസി അലോഷ്യസ് നൽകിയ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വീണ്ടും കുരുക്ക് മുറുകുയാണ്. താരത്തോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ലഹരി ഉപയോഗിച്ചാണ് സെറ്റിൽ ഇത്തരം അതിക്രമങ്ങൾ തുടരുന്നതെന്നും നടി വെളിപ്പെടുത്തിയതിന് പിന്നാലെ ഷൈനെതിരെ പൊലീസിന്റെയും എക്സൈസിന്റേയും രഹസ്യ അന്വേഷണമെത്തി. ഇതോടെ എക്സൈസിനെ കണ്ട് നടൻ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതോടെ ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താരാ സംഘടന അമ്മയും തീരുമാനത്തിൽ എത്തിക്കഴിഞ്ഞു. പരിസര ബോധം മറന്ന് മുറിയിലേക്ക് കയറിവന്നെന്നും. വസ്ത്രം താൻ ശരിയാക്കി നൽകാമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞതായി വിൻസി അലോഷ്യസിന്റെ മൊഴി. ഷൈൻ പലപ്പോഴും ലഹരി ഉപയോഗിച്ചാണ് തന്റെ സമീപം എത്തിയത്. ലൈംഗിക ചുവയോടെ സംസാരിച്ചെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കുന്നത്. ഈ സംഭവത്തിൽ ചിത്രത്തിന്റെ സംവിധായകൻ തന്നോട് ക്ഷമ ചോദിച്ചിരുന്നതായും വിൻസി വ്യക്തമാക്കി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നു മോശം പെരുമാറ്റം. ഷൈൻ ലഹരി ഉപയോഗിക്കുന്നത് സെറ്റിൽ പലരും കണ്ടെന്നും വിൻസി മൊഴി നൽകുന്നു. അതേ സമയം മകനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞ 10 വർഷമായി ഷൈനെ വേട്ടയാടുകയാണെന്നും വിൻസിയുമായി അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും കുടുംബത്തിന്റെ പ്രതികരണം. അതേസമയം ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ തീരുമാനമെടുത്തു. ഇടൻ അഡ്ഹോക്ക് കമ്മിറ്റി ചേരും. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.
അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി എന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിൻസി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നത്. 2015 ജനുവരി 31-ാം തീയതിയാണ് ലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഷൈൻ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്. അന്ന് ഇതിഹാസ എന്ന ചിത്രത്തിൽ നായകനാവുകയും സിനിമ സൂപ്പർ ഹിറ്റായി നിൽക്കുകയും ചെയ്യുന്ന സമയവുമായിരുന്നു. ചലച്ചിത്ര മേഖലയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് അന്ന് ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും പിടിയിലായ വാർത്ത പുറംലോകമറിഞ്ഞത്. സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂർ വളയം സ്വദേശിനി ബ്ലെസി സിൽവസ്റ്റർ(22), കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി (26), ബെംഗളൂരുവിൽ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിൻസി ബാബു (25), ദുബായ് ട്രാവൽ മാർട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്നേഹ ബാബു (25) എന്നിവരെയാണ് ഷൈനിനൊപ്പം പിടികൂടിയത്. കൊച്ചി കലൂർ- കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ പുലർച്ചെ ഒരു മണിക്ക് നടന്ന റെയ്‌ഡിലാണ് സംഘം പിടിയിലായത്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ൻ കണ്ടെത്തിയതായിരുന്നു ആദ്യ കേസ്. പാർട്ടിക്ക് ശേഷം ഷൈനും കൂട്ടരും ലഹരിയിലായിരുന്ന സമയത്തായിരുന്നു റെയ്‌ഡ് എന്നാണ് പോലീസ് അന്ന് പറഞ്ഞത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടുന്ന സംഘത്തെ പോലീസ് വലയിലാക്കിയത്. പിടിയിലാവുന്ന അവസരത്തിൽ ഷൈനും സംഘവും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.