Kerala

നഗരസഭയുടെ മൂന്നാമത്തെ റോ-റോ നിര്‍മ്മാണം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കും ; മുഴുവൻ തുകയും കൊച്ചിൻ ഷിപ്പ് യാർഡിന് കൈമാറിടയെന്ന് മേയർ

കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ-റോയുടെ നിര്‍മ്മാണം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്ന് മേയർ എം അനിൽകുമാർ. നഗരസഭയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാര്‍ , 2024 നവംബർ മാസം 13 ന് കൊച്ചി കപ്പല്‍ശാലയുമായി ഒപ്പു വെച്ചിരുന്നു . ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥന്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്.

14.9 കോടി രൂപയാണ് ജി.എസ്.ടി ഉള്‍പ്പെടെ, റോ-റോ നിര്‍മ്മാണത്തിനായി നഗരസഭ നല്‍കേണ്ടത്. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് ഇതിനുളള സാമ്പത്തിക സഹായം നല്‍കുന്നത്. ഇന്ന് റോ – റോ നിർമ്മാണത്തിന് വേണ്ടി വരുന്ന മുഴുവൻ തുകയും നഗരസഭയിൽ നിന്നും ഷിപ്പ് യാർഡിൻ്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

18 മാസമാണ് നിര്‍മ്മാണ കാലാവധിയെങ്കിലും, ആറുമാസം മുന്‍പ് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന നഗരസഭ മേയറുടെ അഭ്യര്‍ത്ഥന , കപ്പല്‍ശാല ചെയര്‍മാന്‍ അംഗീകരിക്കുകയും, 12 മാസത്തിനുള്ളിൽ നിര്‍മ്മാണം പൂര്‍ത്തികരിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം നിര്‍മ്മാണ ടീമിന് നല്‍കുകയും ചെയ്തിരുന്നു .

മൂന്നാമത്തെ റോ-റോ വരുന്നതോടെ, ഏതെങ്കിലും ഘട്ടത്തില്‍ സാങ്കേതിക തകരാറുണ്ടായാല്‍ രണ്ട് റോ-റോയ്ക്ക് യാതൊരു മുടക്കവും ഇല്ലാതെ സര്‍വ്വീസ് നടത്തുവാന്‍ കഴിയും. ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി മേഖലയിലുള്ളവർക്ക് എറണാകുളത്തേക്കും , വൈപ്പിനിലേക്കും യാത്ര ചെയ്യുന്നതിനും , എറണാകുളത്ത് നിന്ന് ടൂറിസം മേഖലയായ കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുമുള്ള
യാത്രയും കുറെ കൂടി സുഗമമാകും. മൂന്നാമത്തെ റോ റോ യ്ക്കു വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും നഗരസഭയുടെ ഭാഗത്ത് നിന്നും പൂർത്തീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video