മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതി ആശുപത്രിയിലെത്തി അരമണിക്കൂറോളം കാത്തിരുന്നെങ്കിലും ഡോക്ടർ എത്തിയില്ല. ഇതോടെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ഫെബ്രുവരി 28നാണ് സംഭവം. തിരൂരങ്ങാടിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ നൃത്തപരിപാടിക്കെത്തിയവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്. ഉടനെ നാട്ടുകാര്‍ ഇവരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.
കൂടെയുണ്ടായിരുന്നവര്‍ നിരവധി തവണ ഡോക്ടറോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പരിശോധിച്ചില്ല. ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി പറയുന്നു. തുടര്‍ന്ന് രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്.
Leave feedback about this