കൊഴിക്കോട്: താമരശേരി കൈതപ്പൊഴിലിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് മരിച്ചത്.മകൻ ആഷിഖാണ് സുബൈദയെ വെട്ടിയത്. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വച്ചാണ് സംഭവം.
അസുഖബാധിതയായ സുബൈദയെ കാണാൻ ബംഗളൂരുവിൽ നിന്നെത്തിയതായിരുന്നു ആഷിഖ്. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളൂരുവിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു .
ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. ഇന്ന് സുബൈദയെ കാണാനെത്തിയ ആഷിഖ്, ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. പിന്നീട് പോലീസ് ഇയാളെ പിടികൂടി.
Leave feedback about this