കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻതീപിടുത്തം. ബസ് സ്റ്റാൻഡിലെ കെബി ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പടർന്നത്. ബസ് സ്റ്റാൻഡിന് സമീപത്തുളള ഒരു ഹോട്ടലിൽ നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക വിവരം. നിലവിൽ മൂന്ന് കടകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. അഞ്ചോളം കടകളിലേക്ക് തീ പടർന്നിട്ടുണ്ട്. തീ അണയ്ക്കാനുളള ശ്രമം നടന്നുവരികയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave feedback about this