കണ്ണൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളും സൗമ്യ വധക്കേസ് പ്രതിയുമായ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് ഗോവിന്ദ ചാമിയെ പിടികൂടിയത്.ഇവിടെ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെയെത്തിയത്. പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. ജയിലിൻരെ കുറ്റൻ മതിൽ ചാടിയാണ് ഗോവിന്ദച്ചാമി ഓടിയത്. പൊലീസ് നായയുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഇയാൾ പോയ സ്ഥലം മണം പിടിച്ചാണ് നായ സഞ്ചരിച്ചത്.
കാട് നിറഞ്ഞ് പ്രദേശത്താണ് ഗോവിന്ദച്ചാമി ഒളിച്ചിരുന്നത്. രാവിലെ നാലേകാലോടെ ജയിൽ ചാടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം വൈകിയെങ്കിലും പൊലീസ് നായയുടെ സഹായത്തോടെ ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. വാർത്തയാറിഞ്ഞ നാട്ടുകാർ തന്നെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 9 മണിയോടെ നാട്ടുകാർ ഈയാളെ തിരിച്ചറിഞ്ഞത്. തുണി സഞ്ചി തലയിൽ വച്ച് നടക്കുകയായിരുന്നു ഇയാളെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പ്രതികൾ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞതോടെ ഇയാൾ കാട്ടുവഴി ഇറങ്ങി ഓടുകയായിരുന്നു. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു. സൗമ്യക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട കൊടും കുറ്റവാളിയാണ്.
Leave feedback about this