ബീജിങ്: ആറ് വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് കൂടിക്കാഴ്ച വിജയം. നികുതി പോരിന് താത്കാലിക ആശ്വാസം പകരുന്നതാണ് കൂടിക്കാഴ്ച. ചൈനീസ് ഉത്പ്പന്ന്ങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഇരുപത് ശതമാനം നികുതി എന്നത് ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് ശേഷം പത്ത് ശതമാനമാക്കി കുറച്ചു. ചൈനയ്ക്കുമേലുള്ള മൊത്തം ഇറക്കുമതി തീരുവഭാരം ഇതോടെ 57ൽ നിന്ന് 47 ശതമാനമായി കുറഞ്ഞു. നേരത്തേ ഇന്ത്യ, ബ്രസീൽ എന്നിവയ്ക്കുമേൽ ട്രംപ് 50% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. നല്ല ചർച്ചയാണ് നടന്നതെന്നും ചർച്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചു.
40 മിനിറ്റാണ് ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കയും ചൈനയും നല്ല സുഹൃത്തുക്കളും മികച് വ്യാപാര പങ്കാളികളാണെന്നും പ്രതികരിച്ചു. അതേസമയം എല്ലാത്തവണത്തേയും പോലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്തവന ഉണ്ടായിരുന്നില്ല, ലോകത്തെ 2 വലിയ സാമ്പത്തികശക്തികൾ തമ്മിൽ അഭിപ്രായഭിന്നതയുണ്ടാവുക സാധാരണമാണെന്നും ഒന്നിച്ചുനിന്ന് പരിഹാരം കാണാനാണ് ശ്രമമെന്നും ചർച്ചയ്ക്ക് മുന്നോടിയായി ഷി പറഞ്ഞിരുന്നു.
