loginkerala breaking-news ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്; ഉദ്ഘാടനത്തിന് മുന്നോടിയായി തൃശൂർ റെയിൽ വേ സ്റ്റേഷൻ സന്ദർശിച്ച് സുരേഷ് ​ഗോപി എം.പി
breaking-news Kerala

ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്; ഉദ്ഘാടനത്തിന് മുന്നോടിയായി തൃശൂർ റെയിൽ വേ സ്റ്റേഷൻ സന്ദർശിച്ച് സുരേഷ് ​ഗോപി എം.പി

തൃശൂർ: ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ പ്രദാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി റെയിൽ വേ സ്റ്റേഷനിൽ സന്ദർശനം നടത്തി കേന്ദ്ര സ​ഗമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ​ഗോപി. ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം അറിയിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന ഫ്ളാ​ഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിൻ സർവീസിന് തുടക്കം കുറിക്കുക.

ദിവസേന സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനാണ് ഈ റൂട്ടിൽ പുതുതായി കൊണ്ട് വന്നിരിക്കുന്നത്. സുരേഷ് ഗോപി തന്റെ സമൂഹ മാധ്യമ പോസ്‌റ്റിലൂടെ ആയിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം യാത്രാ ക്ലേശത്തിന് വളരെയധികം പരിഹാരം നൽകുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്.

Exit mobile version