തൃശ്ശൂർ :കൽദായ സഭാ മുൻ അധ്യക്ഷൻ ഡോ.മാർ അപ്രേമിൻ്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക്. കുരുവിളയച്ചൻ പള്ളിയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ബഹുമതികളോടെയാണ് ചടങ്ങ്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാർത്ത് മറിയം വലിയ പള്ളിക്കു സമീപത്തെ കുരുവിളയച്ചൻ പള്ളിയിലാണ് സംസ്‌കാരം.
രാവിലെ 7ന് പ്രത്യേക കുർബാന നടത്തി. പത്തോടെ പ്രധാന സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ഉച്ചയ്ക്ക് മൂന്നുമണിക്ക് അനുശോചന സമ്മേളനം ചേരും. ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് മുഖ്യകാർമികത്വം വഹിക്കും.