loginkerala breaking-news ‌കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടിമരിച്ചു
breaking-news Kerala

‌കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടിമരിച്ചു

കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടിമരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. കുട്ടികളുമായി ജിസ്‌മോള്‍ പുഴയില്‍ ചാടുകയായിരുന്നെന്നാണ് വിവരം. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്‌മോള്‍.

ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. ഉച്ചയോടെ പുഴയില്‍ ചാടിയ ജിസ്‌മോളെയും മക്കളെയും നാട്ടുകാര്‍ ഉടന്‍ കരയ്‌ക്കെത്തിക്കുകയും കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version