loginkerala breaking-news കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു
breaking-news

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാര്‍ ആണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. മെട്രോ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുത്ത നിസാര്‍ ആലുവ ഭാഗത്തേക്ക് പോകുന്ന നിന്നശേഷം ട്രാക്കിലേക്ക് ചാടി.

ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ നിന്നില്ല. ഉടന്‍ തന്നെ ട്രാക്കിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ജീവനക്കാര്‍ ഓഫ് ചെയ്തു. ട്രാക്കിലൂടെ ഓടിയ നിസാര്‍ പില്ലര്‍ നമ്പര്‍ 1013ന് അടുത്തെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.പിന്തിരിപ്പിക്കാന്‍ മെട്രോ ജീവനക്കാരും പൊലീസും ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും നടന്നില്ല.

Exit mobile version