കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയുമായി യൂട്യൂബർ റിൻസിയും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. എറണാകുളം കാക്കനാട് പാലച്ചുവട്ടിലെ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിൽ 22.55 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇന്നലെ ഇവരുടെ ഫ്ലാറ്റില്‍ പരിശോധന നടന്നത്. ഇവര്‍ എം.ഡി.എം.എ വില്‍പ്പനക്കാരാണോയെന്ന് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.