loginkerala Business കുതിപ്പിനൊടുവിൽ കിതച്ച് പൊന്ന്
Business

കുതിപ്പിനൊടുവിൽ കിതച്ച് പൊന്ന്

സംസ്ഥാനത്ത് ഏറെ നാളത്തെ കുതിപ്പിനൊടുവിൽ കിതച്ച് പൊന്ന്. സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞ് സ്വർണവില വീണ്ടും 70,000ത്തിൽ താഴെ എത്തിയിരിക്കുകയാണ്. പവന് 1560 കുറഞ്ഞ് 68,880 രൂപയിലെത്തി.

ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ അതിന് മുൻപ് 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Exit mobile version