ചെറുതുരുത്തി: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മുങ്ങിമരിച്ചു. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ, ഷാഹിന (35), മകൾ സൈറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനു (12) എന്നിവരാണ് മുങ്ങിമരിച്ചത്.
പാത്താൾ പഞ്ചായത്തിലെ പൈങ്കുളം ശ്മശാനം കടവിന് സമീപത്താണ് വ്യാഴാഴ്ച വൈകിട്ടാണ് അപകടം. ഒഴുക്കിൽപെട്ട ഷാഹിനയെ പ്രദേശവാസികൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മറ്റുമൂന്നുപേരുടേയും മൃതദേഹം കണ്ടെടുത്തത്.
ഭാരതപ്പുഴയുടെ തീരത്ത് കുട്ടികൾ കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രക്ഷിക്കാനാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽ പെടുകയായിരുന്നു.
Leave feedback about this