കൊല്ലം: കരുനാഗപ്പള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വളര്‍ത്തിയ 21 കഞ്ചാവ് ചെടികള്‍ പിടികൂടി. അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിന്റെ മുറിയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചെടികൾക്ക് പുറമേ അഞ്ച് ഗ്രാം കഞ്ചാവും, ആംപ്യൂളും പിടികൂടി. രണ്ടാം നിലയിലെ മുറിയില്‍ എസി അടക്കം ഇട്ടാണ് കഞ്ചാവ് ചെടികള്‍ പരിപാലിച്ചിരുന്നത്.
Leave feedback about this