loginkerala breaking-news ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു;അന്വേഷിച്ച എല്ലാവർക്കും നന്ദി: കുറിപ്പുമായി മമ്മൂട്ടി
breaking-news entertainment

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു;അന്വേഷിച്ച എല്ലാവർക്കും നന്ദി: കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: തിരിച്ചുവരവ് ​ഗംഭീരമാക്കി മലയാളികളുടെ മമ്മൂക്ക. തിരിച്ചുവരവിൽ ഫേസ്ബുക്ക് കുറിപ്പുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദിയെന്നും പറയാൻ വാക്കുകൾ പോരായെന്നും -മമ്മൂട്ടി കുറിക്കുന്നു.

ഒക്ടോബർ ഒന്നു മുതൽ ചിത്രീകരണം പുനരാരംഭിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഭാഗമാകാൻ മമ്മൂട്ടി ഹൈദരാബാദിലേക്ക്. 369 എന്ന തന്റെ ഇഷ്ട നമ്പറുള്ള ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ കാർ ഓടിച്ച് ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഓറഞ്ച് ഷര്‍ട്ടും കൂളിങ്ങ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി വിമാനത്താവളത്തിലെത്തിയത്.

ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ചേരുമെന്ന് നേരത്തെ രമേഷ് പിഷാരടി അറിയിച്ചിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യുകെയിലേക്ക് പോകും. ഈ മാസം 25 വരെ യുകെയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്. നവംബർ പകുതിയോടെ ആയിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. അതിനു ശേഷം ഇതേ സിനിമയുടെ ബാക്കി ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമാകും.

Exit mobile version