ന്യൂഡല്‍ഹി: ജഗദീപ് ധന്‍കര്‍ രാജിവെച്ചതിലേക്ക് ഉണ്ടായ ഒഴിവില്‍ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ഒരേയൊരു ബൂത്ത് മാത്രമുള്ള വോട്ടെടുപ്പില്‍ രാവിലെ തന്നെ പ്രധാനമന്ത്രിയെത്തി വോട്ട്് ഇടുകയും ചെയ്തു. വോട്ടു ചെയ്ത ശേഷം പഞ്ചാബിലെയും ഝാര്‍ഖണ്ഡിലെയും പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കാനായി പോയി.
ഒരു ഹൈക്കോടതി ജഡ്ജിയുടെ ഇംപീച്ച്മെന്റിനെ ചൊല്ലി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായി ് ജഗദീപ് ധന്‍കര്‍ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്നാണ് വിവരം. വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ തുടരും, വോട്ടെണ്ണല്‍ വൈകുന്നേരം 6 മണിക്ക് ശേഷം ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ ലളിതമാണ്. തിരഞ്ഞെടുക്കപ്പെട്ടവരോ, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരോ ആയ എല്ലാ എംപിമാര്‍ക്കും വോട്ട് ചെയ്യാം.
രഹസ്യ ബാലറ്റിലൂടെയാണ് അവര്‍ വോട്ട് ചെയ്യുന്നത്, അതായത് ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. എന്നാല്‍ പലപ്പോഴും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും വോട്ടുകള്‍ രേഖപ്പെടുത്താറുണ്ട്. ഉദാഹരണത്തിന്, 2022-ല്‍ നിരവധി പ്രതിപക്ഷ എംപിമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ജഗദീപ് ധന്‍കറിന് വോട്ട് ചെയ്തിരുന്നു. അന്ന് ബിജെപിക്ക് ലോക്‌സഭയില്‍ മാത്രം 300-ല്‍ അധികം എംപിമാരുണ്ടായിരുന്നത് ഗുണകരമായി. ഇത്തവണ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ഇരുസഭകളിലുമായി 427 എംപിമാരുണ്ട്.